ജീവനൊടുക്കിയ കർഷകരുടെ ആശ്രിതർക്കു ധനസഹായം നൽകില്ലെന്നു കേന്ദ്രം

12:54 AM Dec 01, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി മൂ​ലം ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. നി​ല​വി​ലു​ള്ള ന​യം അ​നു​സ​രി​ച്ചു സ​ഹാ​യം ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണു കേ​ന്ദ്ര കാ​ർ​ഷി​ക സ​ഹ​മ​ന്ത്രി പു​രു​ഷോ​ത്തം രു​പാ​ല ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള വാ​യ്പ​ക​ൾ ഒ​ഴി​വാ​ക്കും. കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് പ​തി​നാ​യി​രം മു​ത​ൽ അ​ന്പ​തി​നാ​യി​രം രൂ​പ വ​രെ ന​ൽ​കും. വി​ള സം​ഭ​ര​ണ​ത്തി​ന് കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ അ​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വാ​യ്പ ന​ൽ​കു​ന്ന​ത്-മന്ത്രി വിശദീകരിച്ചു.