ലാത്തി എറിഞ്ഞു യുവാവിനെ വീഴ്ത്തിയ സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു

12:26 AM Nov 30, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് പോ​ലീ​സ് ലാ​ത്തി എ​റി​ഞ്ഞു വീ​ഴ്ത്തി യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി, കൊ​ല്ലം ക​ള​ക്ട​ർ, എ​സ്പി എ​ന്നി​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് കു​ര്യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.