ഒരു ലിറ്റർ പാൽ 81 വിദ്യാർഥികൾക്കു വിളന്പി യുപിയിലെ സ്കൂൾ ഉച്ചഭക്ഷണപരിപാടി

12:26 AM Nov 30, 2019 | Deepika.com
സോ​​​ൻ​​​ഭ​​​ദ്ര (യു​​​പി): നാ​​​ഴൂ​​​രി​​​പ്പാ​​​ലു​​​കൊ​​​ണ്ട് നാ​​​ടാ​​​കെ ക​​​ല്യാ​​​ണം എ​​​ന്നു ക​​​വി പാ​​​ടി​​​യ​​​തു​​​പോ​​​ലെ​​​യാ​​​യി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഒ​​​രു സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​പ​​​രി​​​പാ​​​ടി. ഒ​​​രു ലി​​​റ്റ​​​ർ പാ​​​ൽ ഒ​​​രു ബ​​​ക്ക​​​റ്റ് വെ​​​ള്ള​​​ത്തി​​​ൽ​ ക​​​ല​​​ക്കി 81 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സോ​​​ൻ​​​ഭ​​​ദ്ര​​​യി​​​ലെ സ​​​ലൈ ബ​​​ൻ​​​വ പ്രൈ​​​മ​​​റി സ്കൂ​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ അ​​​ധ്യാ​​​പി​​​ക​​​യെ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്ത് കൈ​​​ക​​​ഴു​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു .

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യെ​​​ന്നു പ​​​റ​​​ഞ്ഞ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് കോ​​​ട്ട ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ‘ശി​​​ക്ഷ​​​ക് മി​​​ത്ര’​​​ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള അ​​​ധ്യാ​​​പി​​​ക​​​യെ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്തു​​​വെ​​​ന്നും പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യും കോ​​​ൺ​​​ഗ്ര​​​സും രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​പ​​​രി​​​പാ​​​ടി​​​യി​​​ലെ അ​​​ഴി​​​മ​​​തി പോ​​​ലും ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

കൂ​​​ടു​​​ത​​​ൽ പാ​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പാ​​​ച​​​ക​​​ക്കാ​​​രി ഒ​​​രു ലി​​​റ്റ​​​ർ​​​മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ മു​​​കേ​​​ഷ് റാ​​​യി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചി​​​ല പി​​​ഴ​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​യെ​​​ന്നും അ​​​വ പ​​​രി​​​ഹ​​​രി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

അ​​​തേ​​​സ​​​മ​​​യം ജി​​​ല്ലാ​​​ക​​​ല​​​ക്ട​​​ർ എ​​​സ്. രാ​​​ജ​​​ലിം​​​ഗ​​​ൻ സ്കൂ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.