നെ​ല്ലും ക​യ​റ്റി​വ​ന്ന ലോ​റി ച​തു​പ്പി​ലേ​ക്ക് മ​റിഞ്ഞു

10:22 PM Oct 27, 2017 | Deepika.com
മ​ങ്കൊ​ന്പ് : ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യ കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്നു സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലും ക​യ​റ്റി​വ​ന്ന ലോ​റി ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞു.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കി​ട​ങ്ങ​റ തൈ​പ്പ​റ​ന്പ് തെ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്നും സം​ഭ​രി​ച്ച നെ​ല്ലു​മാ​യി പോ​യ ലോ​റി​യാ​ണ് മറിഞ്ഞ ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചെ​റു​കാ​പ്പ് പു​തു​വ​ൽ ഭാ​ഗ​ത്തു നി​ന്നും നെ​ല്ലു ക​യ​റ്റി ഇ​ട റോ​ഡി​ലൂ​ടെ പ്ര​ധാ​ന റോ​ഡി​ലേ​ക്കെ​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ൽ 120 ക്വി​ന്‍റ​ൽ നെ​ല്ലു​ണ്ടാ​യി​രു​ന്നു. ചെ​മ്മ​ണ്ണി​ട്ട പാ​ത​യു​ടെ തി​ട്ട ഇ​ടി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന നെ​ല്ല് മ​റ്റൊ​രു ലോ​റി​യി​ലേ​ക്കു മാ​റ്റി.