മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ(59) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 20 വർഷത്തിനുശേഷമാണ് ശിവസേനയിൽനിന്ന് ഒരാൾ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ശിവസേനയിൽനിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ. മനോഹർ ജോഷി, നാരായൺ റാണെ എന്നിവരാണു മുന്പ് മുഖ്യമന്ത്രിയായവർ.
നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ ചേർന്നിരുന്നു. സഭയിലെ 285 അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കർ കാളിദാസ് കൊളാംബ്കർ ആണ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. ബിജെപിയിലെ സുധീർ മുൻഗന്തിവാർ, സ്വാഭിമാനി പക്ഷയിലെ ദേവേന്ദ്ര ഭുയാർ എന്നിവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല.
ഇന്നലെ രാവിലെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. അതിനുശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും താക്കറെ ചർച്ച നടത്തി.,
ഉദ്ധവ് താക്കറെ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
12:49 AM Nov 28, 2019 | Deepika.com