പ്രസംഗം വെട്ടിച്ചുരുക്കി; കോണ്‍ഗ്രസ് എംപി രാജ്യസഭ ബഹിഷ്കരിച്ചു

12:23 AM Nov 28, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ പ്ര​സം​ഗം വെ​ട്ടി​ച്ചു​രു​ക്കി​യ​തി​ന്‍റെ പേ​രി​ൽ രാ​ജ്യ​സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സ് എം​പി​യു​ടെ ബ​ഹി​ഷ്ക​ര​ണം. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അം​ഗം ബി.​കെ. ഹ​രി​പ്ര​സാ​ദാ​ണ് രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ഉ​പ​രാ​ഷ‌്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​ത്.

ശൂ​ന്യ​വേ​ള​യി​ലാ​ണ് ഹ​രി​പ്ര​സാ​ദ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ർ​ഷ​ക​ർക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​രി​പ്ര​സാ​ദി​ന്‍റെ സ​ബ്മി​ഷ​ൻ. വി​ഷ​യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ ഇ​ട​യ്ക്കു വ​ച്ച് സ​ഭാ​ധ്യ​ക്ഷ​ൻ മൈ​ക്ക് ഓ​ഫ് ചെ​യ്തെ​ന്നും ഹ​രി​പ്ര​സാ​ദ് ആ​രോ​പി​ച്ചു.