അയോധ്യ: പുനഃപരിശോധനാ ഹർജി നല്‍കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
12:23 AM Nov 28, 2019 | Deepika.com
ലക്നോ: അയോധ്യ കേസിൽ സുപ്രീംകോടതി കോടതി വിധിക്കെതിരേ ഡിസംബർ ഒന്പതിനു മുന്‍പായി പുനഃപരിശോധനാ ഹർജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. പുനഃപരിശോധനാ ഹർജി നല്‍കേണ്ടതില്ലെന്ന സുന്നി വഖഫ് ബോർഡിന്റെ തീരുമാനം ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ കഴിഞ്ഞയാഴ്ചയാണ് ബോർഡ് തീരുമാനമെടുത്തത്.