മഹാരാഷ്‌ട്ര കേസിൽ സുപ്രീംകോടതി വിധി ഇന്ന്

12:49 AM Nov 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: മഹാരാഷ്‌ട്രയി​ൽ ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​തി​നെ​തി​രേ ശി​വ​സേ​ന- എ​ൻ​സി​പി- കോ​ണ്‍ഗ്ര​സ് സ​ഖ്യം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീംകോ​ട​തി വാ​ദം പൂ​ർ​ത്തി​യാ​ക്കി. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യ്ക്കു കേ​സി​ൽ വി​ധി പ​റ​യു​മെ​ന്നു ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് അ​റി​യി​ച്ചു. ഫ​ഡ്നാ​വി​സ് സ​ർ​ക്കാർ അ​ടി​യ​ന്ത​ര​മാ​യി വി​ശ്വാ​സവോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തി​ലാ​വും കോ​ട​തി ഇ​ന്നു തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക.

ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​തി​നാ​യി ക്ഷ​ണി​ച്ചു​കൊ​ണ്ട് ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ കേ​സി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ്ര​ത്യേ​ക സി​റ്റിം​ഗി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തും സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ മ​തി​യാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഫ​ഡ്നാ​വി​സ് ന​ൽ​കി​യ ക​ത്തും ഇ​ന്ന​ലെ രാ​വി​ലെ മേ​ത്ത ഹാ​ജ​രാ​ക്കി. എ​ൻ​സി​പി​യു​ടെ 54 എം​എ​ൽ​എ​മാ​രുടെ പി​ന്തു​ണ​ചൂ​ണ്ടി​ക്കാ​ട്ടി അ​ജി​ത് പ​വാ​ർ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യ ക​ത്തും മേത്ത ഹാജരാക്കി.

ഇ​തി​നു മറുപടിയായി ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ൽ അ​ജി​ത് പ​വാ​റി​നു ന​ൽ​കി​യ പി​ന്തു​ണ​യാ​ണെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ എം​എ​ൽ​എ​മാ​ർ ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​ൻ​സി​പി- കോ​ണ്‍ഗ്ര​സ് ക​ക്ഷി​ക​ൾ​ക്കു വേ​ണ്ടി അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണു ബി​ജെ​പി സ​ർ​ക്കാ​രു​ണ്ടാ​ക്കി​യ​ത്. അ​തി​നു കേ​ന്ദ്ര​വും ഗ​വ​ർ​ണ​റും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​ജി​ത് പ​വാ​റി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യ​താ​യി വ്യ​ക്ത​മാ​ക്കു​ന്ന എം​എ​ൽ​എ​മാ​രു​ടെ ക​ത്ത് ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത്രികക്ഷി സഖ്യത്തിന്‍റെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ൻ​സി​പി​യി​ലെ 54 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ അ​ട​ക്കം 154 പേ​ർ ഒ​പ്പി​ട്ടു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന് ശി​വ​സേ​ന​യ്ക്കുവേ​ണ്ടി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ലും കോ​ട​തി​യെ അ​റി​യി​ച്ചു.

ജി​ജി ലൂ​ക്കോ​സ്