ലോക്സഭയിൽ കൈയാങ്കളി

12:49 AM Nov 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ വ​നി​ത​ക​ൾ​ക്കുനേരേ കൈ​യാ​ങ്ക​ളി​യെ​ന്നു പ​രാ​തി. വ​നി​ത എം​പി​മാ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണു പ​രാ​തി. വ​നി​താ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കുനേരേ ബ​ല​പ്ര​യോ​ഗം ഉ​ണ്ടാ​യ​തോ​ടെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്കു ക​യ​റി​ച്ചെ​ന്നാ​ണു ക്ഷോ​ഭ​ത്തോ​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള അ​വ​സ​രം വേ​ണ്ടെ​ന്നു വ​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യും ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പ്രകോപനം

ലോ​ക്സ​ഭ​യി​ൽ മ​ഹാ​രാ​ഷ്‌ട്ര വി​ഷ​യം ഉ​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ“​മഹാ​രാ​ഷ്‌ട്ര​യി​ൽ ജ​നാ​ധി​പ​ത്യം ക​ശാ​പ്പ് ചെ​യ്യ​പ്പെ​ടു​ന്നു’’ എ​ന്നെ​ഴു​തി​യ ക​റു​ത്ത ബാ​ന​ർ ഹൈ​ബി ഈ​ഡ​നും ടി.​എ​ൻ. പ്ര​താ​പ​നും ന​ടു​ത്ത​ള​ത്തി​ൽ ഉ​യ​ർ​ത്തി​യ​താ​ണ് സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ബാ​ന​ർ താ​ഴ്ത്താ​ൻ ഒ​രു മി​നി​റ്റ് സ​മ​യം ത​രാ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ്പീ​ക്ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ എം​പി​മാ​ർ ബാ​ന​റു​മേ​ന്തി പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. അ​തോ​ടെ​യാ​ണ് എം​പി​മാ​രു​ടെ പേ​രെ​ടു​ത്തുപ​റ​ഞ്ഞ് താ​ക്കീ​ത് വ​ന്ന​ത്. “അ​വ​രെ പി​ടി​ച്ചു മാ​റ്റൂ’’ എ​ന്ന സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം കേ​ട്ട​തും മാ​ർ​ഷ​ൽ​മാ​ർ ചാ​ടി​യി​റ​ങ്ങി​യ​തോ​ടെ സ​ഭാ​ത​ലം ബ​ല​പ്ര​യോ​ഗ​ത്തി​നു വേ​ദി​യാ​കു​ക​യാ​യി​രു​ന്നു. പ്ര​താ​പ​നെ​യും ഹൈ​ബി​യെ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​ച്ചു മാ​റ്റാ​ൻ മാ​ർ​ഷ​ൽ​മാ​ർ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ടി​യെ​ത്തി​യ എം​പി​മാ​രാ​യ ജ്യോ​തി മ​ണി​ക്കും ര​മ്യ ഹ​രി​ദാ​സി​നും നേ​ർ​ക്കും ബ​ല​പ്ര​യോ​ഗ​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബെ​ന്നി ബ​ഹ​നാ​നു നേ​രേ​യും മാ​ർ​ഷ​ൽ​മാ​രു​ടെ ബ​ലപ്ര​യോ​ഗ​മു​ണ്ടാ​യി.

ബലപ്രയോഗം

പ​തി​ന​ഞ്ചോ​ളം മാ​ർ​ഷ​ൽ​മാ​രാ​ണ് ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​രെ നേ​രി​ടാ​ൻ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. വ​നി​താ എം​പി​മാ​ർ​ക്കു നേ​രേയും ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തോ​ടെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി കു​പി​ത​യാ​യി സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നു. പി​ന്നീ​ട് സോ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വ​നി​ത എം​പി​മാ​ർ കൈ​യേ​റ്റ​ത്തി​നെ​തി​രേ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ൽ ചെ​ന്നു പ​രാ​തി ന​ൽ​കി​യ​ത്. ബ​ഹ​ള​ത്തത്തുട​ർ​ന്ന് ലോ​ക്സ​ഭ പി​രി​ഞ്ഞ​ശേ​ഷം സ​ഭ ര​ണ്ടു വ​ട്ടം ചേ​ർ​ന്നുപി​രി​ഞ്ഞെ​ങ്കി​ലും ഓം ​ബി​ർ​ള പി​ന്നീ​ട് സ​ഭ​യി​ലെ​ത്തി​യി​ല്ല. പ​തി​നേ​ഴാം ലോ​ക്സ​ഭ ആ​ദ്യ​മാ​യാ​ണ് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി പി​രി​യു​ന്ന​ത്. പ്ര​തി​ഷേ​ധി​ച്ച എം​പി​മാ​ർ മാ​പ്പു പ​റ​യാ​തി​രു​ന്ന​തി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. എ​ന്തു പ്ര​തി​ഷേ​ധമു​ണ്ടാ​യാ​ലും സ​ഭ പി​രി​ച്ചു വി​ടാ​തെ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​ശ​ന വാ​ശി​യാ​ണ് ഇ​ന്ന​ലെ കേ​ര​ള എം​പി​മാ​ർ മു​ന്നി​ൽ നി​ന്നു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ വിഫല മായത്.

വിട്ടുവീഴ്ചയില്ല

ബ​ല​പ്ര​യോ​ഗ​ത്തി​നും ബ​ഹ​ള​ത്തി​നും ശേ​ഷം ത​ന്നെ സ​ന്ദ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ എം​പി​മാ​രോ​ട് ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു വീ​ഴ്ച​യ്ക്കും ത​യാ​റാ​ല്ലെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു. “ഇ​ത് എ​ന്‍റെ സ​ഭ​യാ​ണ്. ഇ​വി​ടെ മ​ര്യാ​ദ വി​ട്ടു​ള്ള ഒ​രു പെ​രു​മാ​റ്റ​വും അ​നു​വ​ദി​ക്കി​ല്ല. സ​ഭ​യ്ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ അ​ങ്ങേ​യ​റ്റം ദു​ഃഖ​മു​ണ്ട്. അ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന​ത​ല്ല, സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​തു​മാ​ണ്’’- സ്പീ​ക്ക​ർ പ​റ​ഞ്ഞു. മു​ൻ​പും പ്ര​തി​ഷേ​ധ​വു​മാ​യി അം​ഗ​ങ്ങ​ൾ പ്ല​ക്കാ​ർ​ഡും ബാ​ന​റു​ക​ളുമേ​ന്തി ന​ടു​ത്ത​ള​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് എം​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, അ​ന്ന് അ​ങ്ങ​നെ ന​ട​ന്നി​ട്ടു​ണ്ടാ​കും എ​ന്നാ​ൽ, ഇ​ന്ന് ത​ന്‍റെ സ​ഭ​യി​ൽ അ​തൊ​ന്നും ന​ട​പ്പി​ല്ലെ​ന്ന് ഓം ​ബി​ർ​ള ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞു. മാ​ർ​ഷ​ൽ​മാ​ർ എം​പി​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി ശ​രി​യ​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. സ്പീ​ക്ക​ർ പേ​രെ​ടു​ത്തു താ​ക്കീ​ത് ന​ൽ​കി​യ​തി​നാ​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ലോ​ക്സ​ഭാ ഹാ​ളി​ൽ ക​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ടി.​എ​ൻ. പ്ര​താ​പ​നും ഹൈ​ബി ഈ​ഡ​നും പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യി​രു​ന്നു.

സ​സ്പെ​ൻ​ഷ​ൻ ഇ​ല്ല

സ​ഭാ ന​ട​പ​ടി​ക​ൾ​ക്കി​ടെ സ്പീ​ക്ക​ർ ശാ​സ​ന ന​ട​ത്തി​യാ​ൽ തു​ട​ർ​ന്ന് ആ ​ദി​വ​സം എം​പി​മാ​ർ​ക്കു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തും അം​ഗ​ങ്ങ​ളെ സ​സ്പെ​ന്‍ഡ് ചെ​യ്യു​ന്ന​തും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ സ​ർ​ക്കാ​ർ പ്ര​മേ​യം സ​ഭ​യി​ൽ പാ​സാ​ക്കി​യാ​ണ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യേ​ണ്ട​ത്. അ​തേ​സ​മ​യം, സ്പീ​ക്ക​ർ പേ​രെ​ടു​ത്തു താ​ക്കീ​ത് ന​ൽ​കി​യാ​ൽ സ​ഭ വി​ട്ടു പു​റ​ത്തു പോ​ക​ണ​മെ​ന്നാ​ണു ച​ട്ടം. ഇ​ത​വ​ഗ​ണി​ച്ചു പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​താ​ണ് പ്ര​താ​പ​നെ​യും ഹൈ​ബി​യെ​യും പുറ ത്താക്കാൻ കാരണം.

സെ​ബി മാ​ത്യു