മുംബൈ: ബോളിവുഡ് സൗണ്ട് എഡിറ്റർ നിമിഷ് പിലങ്കർ(29) അന്തരിച്ചു. ഉയർന്ന രക്തസമ്മർദത്തെത്തുടർന്നുണ്ടായ മസ്തിഷ്ക രക്തസ്രാവം മൂലമാണ് അന്ത്യം. സൽമാൻ ഖാൻ നായകനായ റേസ് 3 യിലൂടെയാണ് പിലങ്കർ സിനിമ രംഗത്തെത്തുന്നത്. ഹൗസ് ഫുൾ 4, ബൈപാസ് റോഡ്, മാർജാവൻ, ജലേബി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ശബ്ദസംയോജനം നിർവഹിച്ചത് പിലങ്കറായിരുന്നു.
നിമിഷിന്റെ നിര്യാണത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
ബോളിവുഡ് സൗണ്ട് എഡിറ്റർ നിമിഷ് പിലങ്കർ അന്തരിച്ചു
12:10 AM Nov 26, 2019 | Deepika.com