ബംഗാളിൽ ബിജെപി സ്ഥാനാർഥിയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു

11:32 PM Nov 25, 2019 | Deepika.com
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന ക​​രിം​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ജ​​യ് പ്ര​​കാ​​ശ് മ​​ജും​​ദാ​​റെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ക്ര​​മി​​ച്ച​​താ​​യി പ​​രാ​​തി. ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​കൂ​​ടി​​യാ​​യ മ​​ജും​​ദാ​​റെ മ​​ർ​​ദി​​ച്ച​​ശേ​​ഷം കു​​റ്റി​​ക്കാ​​ട്ടി​​ലേ​​ക്കു ച​​വി​​ട്ടി​​വീ​​ഴ്ത്തി. നാ​​ദി​​യ ജി​​ല്ല​​യി​​ലെ ഫി​​പു​​ൽ​​ഖോ​​ല മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.