“ബി​​​ജെ​​​പി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല” അജിത് പവാറിനു മറുപടിയുമായി ശരദ് പവാർ

01:00 AM Nov 25, 2019 | Deepika.com
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ‌ ബി​​​ജെ​​​പി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ലെ​​​ന്ന് എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ. താ​​​നി​​​പ്പോ​​​ഴും എ​​​ൻ​​​സി​​​പി​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്ന ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​ൻ​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ. ശി​​​വ​​​സേ​​​ന​​​യ്ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നു​​​മൊ​​​പ്പം സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ൻ​​​സി​​​പി ഐകക​​​ണ്ഠ്യേ​​​നെ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​ണ്. അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം ഉ​​​ണ്ടാ​​​ക്കാ​​​നേ അ​​​ത് ഉ​​​പ​​​ക​​​രി​​​ക്കൂ എ​​​ന്നും ശ​​​ര​​​ദ് പ​​​വാ​​​ർ ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ൻ​​​സി​​​പി​​​യി​​​ൽ​​​ത്ത​​ന്നെ:അ​​​ജി​​​ത് പ​​​വാ​​​ർ

മുംബൈ: താ​​​നി​​​പ്പോ​​​ഴും എ​​​ൻ​​​സി​​​പി​​​യി​​​ലാ​​​ണെ​​​ന്നും ശ​​​ര​​​ദ് പ​​​വാ​​​ർ ത​​​ന്‍റെ നേ​​​താ​​​വാ​​​യി തു​​​ട​​​രു​​​മെ​​​ന്നും അ​​​ജി​​​ത് പ​​​വാ​​​ർ. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു ന​​​ന്ദി​​​പ​​​റ​​​ഞ്ഞു​​​ള്ള ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണീ പ്ര​​​ഖ്യാ​​​പ​​​നം. “അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ബി​​​ജെ​​​പി-​​​എ​​​ൻ​​​സി​​​പി സ​​​ഖ്യം മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നെ ന​​​ൽ​​​കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ക​​​സ​​​ന​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ ആ​​​ത്മാ​​​ർ​​​ത്ഥ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. എ​​​ല്ലാം ശ​​​രി​​​യാ​​​കും. എ​​​ന്നാ​​​ൽ അ​​​ല്പം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ച്ച എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ന്ദി”-​​​ ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​ജി​​​ത് പ​​​വാ​​​ർ പ​​​റ​​​യു​​​ന്നു.