മണിപ്പുരിൽ ഗ്രനേഡ് ആക്രമണം; രണ്ടു ജവാന്മാർക്കു പരിക്ക്
12:14 AM Nov 23, 2019 | Deepika.com
ഇംഫാൽ: മണിപ്പുർ നിയമസഭാ മന്ദിരത്തിനു സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.20-നായിരുന്നു ആക്രമണം. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാർക്കാണു പരിക്കേറ്റത്.