കർണാടക: വിമതരെ പുറത്താക്കി ബിജെപി
01:46 AM Nov 22, 2019 | Deepika.com
ബെംഗളൂരു: നിർണായക ഉപതെരഞ്ഞെടുപ്പിൽ പാർട്ടിസ്ഥാനാർഥികൾക്കെതിരേ സ്വതന്ത്രരായി മത്സരിക്കാൻ നിശ്ചയിച്ച ശരത് ബച്ചേഗൗഡ, കവിരാജ് ഉർസ് എന്നിവരെ ബിജെപിയിൽനിന്നു പുറത്താക്കി. നാമനിർദേശപത്രിക പിൻവലിക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതിരുന്നതിനെ തുടർന്നാണു നടപടി.