ചിദംബരത്തെ ചോദ്യം ചെയ്യാൻ അനുമതി
01:46 AM Nov 22, 2019 | Deepika.com
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. 22, 23 തീയതികളിൽ തീഹാർ ജയിലിൽ ചെന്ന് ചോദ്യംചെയ്യാൻ ഡൽഹി കോടതി അനുമതി നല്കി. കോടതി നേരത്തേ, ചിദംബരത്തിന്റെ ജുഡീഷൽ കസ്റ്റഡി 27 വരെ നീട്ടിയിരുന്നു.