ഫാ​ത്തി​മ​മാ​താ തി​രു​സ്വ​രൂ​പ​ത്തി​നു വ​ര​വേ​ൽ

04:01 AM Oct 26, 2017 | Deepika.com
പ്വൈ ​ പ്പി​ൻ: പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​ത ബ​സി​ലി​ക്ക​യി​ൽ കെ​സി​ബി​സി കി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ത്തി​മ​മാ​താ തി​രു​സ്വ​രൂ​പ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. അ​യ്യ​ന്പി​ള്ളി ജ​ന​ത​യി​ലെ യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ൽ​നി​ന്നു തി​രു​സ്വ​രൂ​പ​ത്തെ സ്വീ​ക​രി​ച്ചു ബ​സി​ലി​ക്ക​യി​ലേ​ക്ക് ആ​ന​യി​ച്ചു.

നൂ​റി​ൽ​പ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ക​ന്പ​ടി​യാ​യി. ബ​സി​ലി​ക്ക ക​വാ​ട​ത്തി​ൽ റെ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ങ്കേ​ത്ത്, കു​ടും​ബ​യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു തി​രു​സ്വ​രൂ​പ​ത്തി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. കോ​ട്ട​പ്പു​റം രൂ​പ​താ മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ ജോ​സ​ഫ് കാ​രി​ക്കാ​ശേ​രി സ​ന്ദേ​ശം ന​ൽ​കി.
തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഡോ​ണ്‍​സാ​വി​യോ, റൈ​ജു ര​ണ്ടു​തൈ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​സ്വ​രൂ​പം വ​ണ​ക്ക​ത്തി​നു​ശേ​ഷം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ലേ​ക്ക് പ്ര​യാ​ണം ആ​രം​ഭി​ച്ചു.