സൈനിക അഭ്യാസത്തിനിടെ ജവാൻ കൊല്ലപ്പെട്ടു
10:42 PM Nov 20, 2019 | Deepika.com
ജയ്സാൽമേർ: രാജസ്ഥാനിൽ സൈനിക അഭ്യാസത്തിനിടെ ജവാൻ കൊല്ലപ്പെട്ടു. ഒരു ജവാനു പരിക്കേറ്റു. പരമേശ്വർ യാദവ് ആണു കൊല്ലപ്പെട്ടത്. ജയ്സാൽമേറിൽ ടാങ്കുകൾ ഉപയോഗിച്ച് സൈനിക അഭ്യാസങ്ങൾ നടത്തുന്നതിനിടെയായിരുന്നു അപകടം.