കാർട്ടോസാറ്റ്- മൂന്ന് തിങ്കളാഴ്ച വിക്ഷേപിക്കും
12:43 AM Nov 20, 2019 | Deepika.com
ബംഗളൂരു: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹം കാർട്ടോസാറ്റ്-മൂന്നും അമേരിക്കയുടെ 13 വാണിജ്യ നാനോ ഉപഗ്രഹങ്ങളും 25 ന് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഇസ്രോ) അറിയിച്ചു. ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളായ പിഎസ്എൽവി-സി47 ഉപയോഗിച്ച് ആന്ധ്രയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം. അനുകൂല കാലാവസ്ഥയാണെങ്കിൽ തിങ്കളാഴ്ച രാവിലെ 9.28 ആണ് വിക്ഷേപണം.