ക്വാഡ് രാജ്യങ്ങൾക്കായി ഇന്ത്യയിൽ ഭീകരവിരുദ്ധ അഭ്യാസം
11:36 PM Nov 19, 2019 | Deepika.com
ന്യൂഡൽഹി: ക്വാഡ് കൂട്ടായ്മയിലെ രാജ്യങ്ങൾക്കായി എൻഐഎ ഭീകരവിരുദ്ധ അഭ്യാസം സംഘടിപ്പിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ശക്തികളായ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് 21, 22 തീയതികളിലാണ് അഭ്യാസം നടക്കുക.