ന്യൂഡൽഹി: അയോധ്യ ഭൂമിതർക്കത്തിലുള്ള ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകാനുള്ള മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് ദേശീയ നേതൃത്വം. കോടതിവിധിയിൽ നിർദേശിക്കുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന കാര്യത്തിൽ കേസിലെ കക്ഷികളെല്ലാം ചേർന്നു തീരുമാനിക്കുമെന്നും ദേശീയ സമിതി യോഗത്തിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി.
അയോധ്യയിൽ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന തർക്കഭൂമി ക്ഷേത്രം പണിയാൻ വിട്ടുനൽകിയ സുപ്രീംകോടതി ഉത്തരവിനെതിരേ മുസ്ലിം വ്യക്തിനിയമ ബോർഡും ജാമിയത്ത് ഉൽമ ഹിന്ദ് എന്ന കക്ഷിയുമാണ് പുനഃപരിശോധനാ ഹർജി നൽകുമെന്ന് ഞായറാഴ്ച അറിയിച്ചത്.
അയോധ്യ: പുനഃപരിശോധനാ ഹർജി തീരുമാനം മുസ്ലിംലീഗ് സ്വാഗതം ചെയ്തു
01:09 AM Nov 19, 2019 | Deepika.com