നിയന്ത്രണരേഖയിൽ പാക് ഷെല്ലാക്രമണം
12:23 AM Nov 18, 2019 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ ജനവാസഗ്രാമങ്ങൾക്കും ഇന്ത്യൻ പോസ്റ്റുകൾക്കും നേർക്ക് പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. പൂഞ്ച് ജില്ലയിലെ ഷാപുർ സെക്ടറിൽ ഇന്നലെ രാവിലെ 10.15നാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ഷെല്ലുകൾ കെർനി, ഖസബ മേഖലകളിലും പതിച്ചു.