ഗോവ ഡിജിപി ഹൃദയാഘാതം മൂലം മരിച്ചു
01:00 AM Nov 17, 2019 | Deepika.com
പനാജി: ഗോവ ഡിജിപി പ്രണാബ് നന്ദ(57) ഹൃദയാഘാതം മൂലം മരിച്ചു. ഡൽഹി സന്ദർശനത്തിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണമെന്ന് ഐജി ജസ്പാൽ സിംഗ് അറിയിച്ചു. 1988 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു നന്ദ. ഫെബ്രുവരിയിലാണ് ഗോവയിലേക്കു സ്ഥലംമാറി വന്നത്.