മുൻ ജാർഖണ്ഡ് പിസിസി അധ്യക്ഷൻ എജെഎസ്യുവിൽ
12:56 AM Nov 15, 2019 | Deepika.com
റാഞ്ചി: മുൻ ജാർഖണ്ഡ് പിസിസി അധ്യക്ഷൻ പ്രദീപ്കുമാർ ബാൽമുചു കോൺഗ്രസിൽനിന്നു രാജിവച്ച് എജെഎസ്യുവിൽ ചേർന്നു. ഏതാനും വർഷങ്ങളായി കോൺഗ്രസിൽ താൻ അവഗണന നേരിടുകയാണെന്ന് ബാൽമുചു പറഞ്ഞു. ഘട്ട്സിലയിൽനിന്നു മൂന്നു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.