മംഗളൂരു കോർപറേഷൻ ഭരണം ബിജെപിക്ക്
12:05 AM Nov 15, 2019 | Deepika.com
മംഗളൂരു: മംഗളൂരു കോർപറേഷൻ ഭരണം കോൺഗ്രസിൽനിന്ന് ബിജെപി തിരിച്ചുപിടിച്ചു. 60 അംഗ കൗൺസിലിൽ 44 സീറ്റ് നേടിയാണ് ബിജെപിയുടെ വിജയം. കോൺഗ്രസിന് 14 സീറ്റും എസ്ഡിപിഐക്ക് രണ്ടു സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്ന സ്ഥാനത്താണ് ബിജെപി അംഗബലം 44 ആക്കി വർധിപ്പിച്ചത്. 1984-ൽ കോർപറേഷൻ രൂപീകരിച്ചതിനു ശേഷം ഇതു രണ്ടാംതവണയാണ് ബിജെപി അധികാരത്തിൽ വരുന്നത്. ഇതിനുമുന്പ് 2007ലാണ് ബിജെപി കോർപറേഷൻ ഭരിച്ചത്. ഗ്രൂപ്പ് വൈരമാണ് കോൺഗ്രസിന്റെ പരാജയത്തിൽ കലാശിച്ചത്. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് നിരവധി പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടിരുന്നു.