കണ്ണൂർ: ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിദ്യാഭ്യാസ മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ അറിവോടെയാണോ എന്നു വ്യക്തമാക്കണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
അടിയന്തരമായി ഈ സർക്കുലർ പിൻവലിക്കാൻ തയാറാവണം. ബിജെപിയുടെ മുന്പിൽ ഭയപ്പെട്ടുനിൽക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ ഈ നിലപാട് കേരളത്തിനാകെ അപമാനകരമാണ്. ആർഎസ്എസിന്റെ ബി ടീമായി കേരള ഗവൺമെന്റ് അധഃപതിച്ചിരിക്കുകയാണെന്നു കെ.സി. ജോസഫ് പറഞ്ഞു.
ദീൻദയാൽ ഉപാധ്യായ ശതാബ്ദി ആഘോഷ ഉത്തരവ് പിൻവലിക്കണം: കെ.സി. ജോസഫ്
02:06 AM Oct 25, 2017 | Deepika.com