കാഷ്മീരിൽ കടയുടമ വെടിയേറ്റു മരിച്ചു
12:07 AM Nov 14, 2019 | Deepika.com
ശ്രീനഗർ: ദക്ഷിണ കാഷ്മീരിലെ പുൽവാമ ജില്ലയിൽ കടയുടമ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ത്രാലിൽ കടയിൽ അതിക്രമിച്ച കയറിയ അക്രമി കടയുടമയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ മെഹ്രാജ് ദിൻ സർഗാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.