ന്യൂഡൽഹി: കൂടംകുളം-തിരുനെൽവേലി-ഇടമണ്‍-കൊച്ചി 400 കെവി ലൈൻ ഈ മാസം കമ്മീഷൻ ചെയ്യും. ഉൗർജകാര്യങ്ങൾക്കുള്ള പാർലമെന്ററികാര്യ സമിതി യോഗത്തിൽ തോമസ് ചാഴികാടൻ എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് പവർഗ്രിഡ് കോർപറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടംകുളത്തു നിന്നു 300 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ലൈൻ ഈ വർഷം നിർമാണം പൂർത്തിയായതോടെ മധ്യകേരളത്തിലേക്ക് 450 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. ഇത് മധ്യകേരളത്തിലെ ഉൗർജ പ്രതിസന്ധിക്ക് വലിയ അളവിൽ പരിഹാരവുമാകും. 2008ൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി പല കാരണങ്ങളാൽ തടസപ്പെടുകയായിരുന്നു. സംസ്ഥാന സർക്കാർ ഭൂഉമടകൾക്ക് അധിക നഷ്ടപരിഹാരം നൽകാൻ തയാറായതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടതെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു.
കൂടംകുളം-കൊച്ചി 400 കെവി ലൈൻ കമ്മീഷനിംഗ് ഈ മാസം
12:07 AM Nov 14, 2019 | Deepika.com