ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷമലിനീകരണം ഗുരുതര സ്ഥിതിയിലേക്ക് കടന്ന സാഹചര്യത്തിൽ ശുദ്ധവായു വിൽക്കുന്ന സ്ഥാപനങ്ങളും ഉയർന്നുതുടങ്ങി. സാകേതിലെ സെലക്ട് സിറ്റി മാളിലാണ് ഓക്സി പ്യുർ ബാർ എന്നപേരിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥാപനം ആരംഭിച്ചത്. കഴിഞ്ഞ മേയിലാണ് ആര്യവിർ കുമാർ എന്നയാൾ ഓക്സി പ്യുർ ബാർ ആരംഭിച്ചത്. ഏഴു വ്യത്യസ്ത നറുമണങ്ങളിലുള്ള വായു ഇവിടെ ലഭിക്കും. 15 മിനിറ്റ് നേരം വായു ശ്വസിക്കുന്നതിന് 300 രൂപയാണ് ചാർജ്. ഇവിടെയെത്തുന്ന ഉപഭോക്താവിന് ട്യൂബിലൂടെ ഇഷ്ടമുള്ള മണത്തിലുള്ള വായു ശ്വസിക്കാം.
ഓക്സി പ്യുറിൽനിന്ന് വായു ശ്വസിച്ചാൽ ശരീരത്തിനും മനസിനും അതു പ്രദാനംചെയ്യുന്ന നവോന്മേഷം ഒന്നുവേറെതന്നെയാണെന്ന് ജീവനക്കാരനായ ബോണി പറയുന്നു.
വില്ക്കാനുണ്ട് ശുദ്ധവായു
11:36 PM Nov 13, 2019 | Deepika.com