ഉത്തരാഖണ്ഡിൽ ഭൂചലനം
11:59 PM Nov 12, 2019 | Deepika.com
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇന്നലെ രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം പിത്തോർഗഡ്, അൽമോറ, ചന്പാവത്, ബാഗേശ്വർ ജില്ലകളിൽ അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.