ജാഷ്പുർ(ഛത്തീസ്ഗഡ്): ആശ്രിതനിയമനം ലഭിക്കാൻ സർക്കാർ ജോലിക്കാരനായ അച്ഛനെ മകൻ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിലാണു സംഭവം. ഗവ. ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന മഹാബീർ സായി ആണു കൊല്ലപ്പെട്ടത്.
തലയ്ക്കു പരിക്കേറ്റ നിലയിൽ സമീപത്തെ വനത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അച്ഛനെ കൊലപ്പെടുത്തിയതാണെന്ന് മകൻ ജീവൻ സായി പോലീസിനോട് പറഞ്ഞു. ഈ ആഴ്ചയാണ് മഹാബീർ സായി വിരമിക്കേണ്ടിയിരുന്നത്. കൊലപാതകത്തിൽ പങ്കാളികളായ മറ്റു രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ആശ്രിതനിയമനം ലഭിക്കാൻ സർക്കാർ ജോലിക്കാരനായ അച്ഛനെ മകൻ കൊലപ്പെടുത്തി
11:59 PM Nov 12, 2019 | Deepika.com