കാഷ്മീരിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു
11:59 PM Nov 12, 2019 | Deepika.com
ജമ്മു: കാഷ്മീരിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. ദോദ ജില്ലയിലെ കുന്നിൻപ്രദേശമായ മാർമത് മേഖലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.25നായിരുന്നു അപകടം. 700 അടി താഴ്ചയിലേക്കാണു വാഹനം പതിച്ചത്. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു.നാലു പേർക്കു പരിക്കേറ്റു.