കാഷ്മീരിൽ രണ്ടു ഭീകരരെ വധിച്ചു
12:39 AM Nov 12, 2019 | Deepika.com
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപ്പോറയിൽ രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ലാവദാര ഗ്രാമത്തിൽ ഞായറാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു ഭീകരനെ ഞായറാഴ്ചയും രണ്ടാമനെ ഇന്നലെ രാവിലെയുമാണു വധിച്ചത്.