സഞ്ജയ് റൗത്ത് ആശുപത്രിയിൽ
12:39 AM Nov 12, 2019 | Deepika.com
മുംബൈ: മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ഇദ്ദേഹം ആശുപത്രിയിലെത്തിയത്. റൗത് ഇന്ന് ആശുപത്രി വിടുമെന്ന് സഹോദരനും ശിവസേന എംഎൽഎയുമായ സുനിൽ റൗത് പറഞ്ഞു.