ന്യൂഡൽഹി: ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. ബിജെപി 52 സ്ഥാനാർഥികളെയും കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെയുമാണു പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി രഘുബർ ദാസ് ജാംഷഡ്പുർ(ഈസ്റ്റ്) മണ്ഡലത്തിൽ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ജിലുവ ചക്രധാർപുർ മണ്ഡലത്തിലും മത്സരിക്കും.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാമേശ്വർ ഓറോൺ ലോഹദർഗയിൽ മത്സരിക്കും. നവംബർ 30നു നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെയാണു കോൺഗ്രസ് പ്രഖ്യാപിച്ചത്. 31 സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുക.
ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
12:39 AM Nov 11, 2019 | Deepika.com