ചെന്നൈ: പാർട്ടിയിൽ ചേരാൻ ബിജെപി തന്നെ ക്ഷണിച്ചിട്ടില്ലെന്നു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. എന്നാൽ, തന്നെ കാവിവത്കരിക്കാൻ ഏതാനും മാധ്യമങ്ങളും ചിലയാളുകളും ശ്രമിക്കുകയാണെന്നു രജനീകാന്ത് പറഞ്ഞു.
ഇന്നലെ ഈ വിഷയത്തിൽ രണ്ടു തവയാണ് ഇദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടത്. മുതിർന്ന ബിജെപി നേതാവ് പൊൻ രാധാകൃഷ്ണനുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, ബിജെപിയിൽ ചേരാൻ ആരും ക്ഷണിച്ചിട്ടില്ലെന്ന് രജനീകാന്ത് പറഞ്ഞു.
ബിജെപിയിൽ ചേരില്ല, എന്നെ കാവിവത്കരിക്കാൻ ശ്രമം-രജനീകാന്ത്
12:36 AM Nov 09, 2019 | Deepika.com