അയോധ്യ: വിധി അംഗീകരിക്കുമെന്ന് ജമാ അത്ത് ഉലമ അൽ ഹിന്ദ്
01:42 AM Nov 07, 2019 | Deepika.com
ന്യൂഡൽഹി: രാം ജന്മഭൂമി - ബാബറി മസ്ജിദ് ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധി തങ്ങൾ അംഗീകരിക്കുമെന്നും എല്ലാ മുസ്ലിംകളും വിധിയെ ബഹുമാനിക്കണമെന്നും പ്രമുഖ മുസ്ലിം സംഘടന ജമാ അത്ത് ഉലമ അൽ ഹിന്ദ്. ബാബറി മസ്ജിജ്, അന്പലമോ മറ്റേതെങ്കിലും ആരാധനാ കേന്ദ്രങ്ങളോ തകർത്തിട്ടല്ല നിർമിച്ചിരിക്കുന്നതെന്ന കേസിലെ മുസ്ലിംകളുടെ വാദം ജമാഅത്ത് പ്രസിഡന്റ് മൗലാന അർഷദ് മദനി പത്രസമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു.