ഡൽഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു മു​ന്നി​ലും മു​ദ്രാ​വാ​ക്യം

12:47 AM Nov 06, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ത​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ര​ണം എ​ന്നു മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ സ​മ​രം. സ​മ​ര​ക്കാ​രി​ൽ ചി​ല​രെ ക​മ്മീ​ഷ​ണ​റു​ടെ മു​റി​യി​ലേ​ക്കു വി​ളി​പ്പി​ച്ച് ഒ​ത്തു തീ​ർ​പ്പു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​വും പാ​ളി. തു​ട​ർ​ന്ന് സ​മ​ര​ക്കാ​രാ​യ പോ​ലീ​സു​കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മൂ​ല്യ പ​ട്നാ​യി​ക് അ​ച്ച​ട​ക്ക​മു​ള്ള സേ​ന​യാ​യി പെ​രു​മാ​റ​ണം എ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

എ​ന്നാ​ൽ, ക​മ്മീ​ഷ​ണ​റു​ടെ സം​സാ​ര​ത്തി​നി​ടെ, നീ​തി ഉ​റ​പ്പ​ാക്കൂ എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​ക്കൊ​ണ്ടി​രു​ന്നു. പി​ന്നീ​ട് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം അം​ഗീ​ക​രി​ക്കാം എ​ന്നു​റ​പ്പ് ന​ൽ​കി ജോ​യി​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ദേ​വേ​ഷ് ശ്രീ​വാ​സ്ത​വ രം​ഗ​ത്തെ​ത്തി.