സ്വർണം പിടിക്കില്ലെന്നു സർക്കാർ

12:41 AM Nov 01, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണം വെ​ളി​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി​യോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ക്ക​ൽ പ​ദ്ധ​തി​യോ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​ കേ​ന്ദ്ര​ങ്ങ​ൾ.

ക​ള്ള​പ്പ​ണം പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ർ​ണം കൈ​വ​ശം വ​യ്ക്കു​ന്ന​തി​നു പ​രി​ധി നി​ശ്ച​യി​ക്കാ​നും സ്വ​ർ​ണം വെ​ളി​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കാ​നും സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. നീ​തി ആ​യോ​ഗി​ന്‍റെ ഒ​രു ശി​പാ​ർ​ശ ഉ​ദ്ധ​രി​ച്ചു​ള്ള​താ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ആദായനികുതി വകുപ്പ് ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി​യും പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.