ഡൽഹിയിൽ വനിതകൾക്കു സൗജന്യ ബസ് യാത്ര

01:37 AM Oct 30, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ മു​ത​ൽ വ​നി​ത​ക​ൾ​ക്കു സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ച്ചു. ഡ​ൽ​ഹി ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ, ക്ല​സ്റ്റ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് ഇ​നിമു​ത​ൽ വ​നി​ത​ക​ൾ​ക്ക് പി​ങ്ക് ടി​ക്ക​റ്റ് ന​ൽ​കും.

പി​ങ്ക് ടി​ക്ക​റ്റി​ന്‍റെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ടി​സി​ക്കും ക്ല​സ്റ്റ​ർ ബ​സ് സ​ർ​വീ​സി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ണം ന​ൽ​കും. ഉ​ത്ത​രേ​ന്ത്യ​യി​ൽ സ​ഹോ​ദ​ര ദി​വ​സ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന ഭാ​യി ദൂ​ജ് ദി​വ​സ​മാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. സൗ​ജ​ന്യയാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഡ​ൽ​ഹി സ​ർ​ക്കാ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നിമു​ത​ൽ യാ​ത്രാ ബ​ത്ത ല​ഭി​ക്കി​ല്ല.