കാഷ്മീരിൽ അഞ്ചു ബംഗാൾ തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തി
01:37 AM Oct 30, 2019 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ അഞ്ചു പശ്ചിമബംഗാൾ തൊഴിലാളികളെ ഭീകരർ വെടിവച്ചു കൊന്നു. തെക്കൻ കാഷ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. ഒരു തൊഴിലാളിക്കു ഗുരുതരമായി പരിക്കേറ്റു. മൂർഷിദാബാദ് ജില്ലയിൽനിന്നുള്ളവരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ട്രക്ക് ഡ്രൈവവറെ ഭീകരർ വെടിവച്ചുകൊന്നിരുന്നു. ഏതാനും ദിവസത്തിടെ നാലു ട്രക്ക് ഡ്രൈവർമാരെയും ഛത്തീസ്ഗഡിൽനിന്നുള്ള തൊഴിലാളിയെയും ഭീകരർ വധിച്ചിരുന്നു.