ന്യൂഡൽഹി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും അസ്വഭാവിക മരണത്തിലും ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയുമായി വി. മുരളീധരൻ ഇന്നലെ കൂടിക്കാഴ്ച നടത്തി. ദേശീയ ബാലാവകാശ കമ്മീഷൻ സംഘം നാളെ വാളയാറിലെത്തുമെന്ന് പ്രിയങ്ക് കനുംഗോയും വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും സാഹചര്യങ്ങൾ നേരിട്ടു മനസിലാക്കുന്നതിനും ബാലാവകാശ കമ്മീഷന്റെ ഒരു സംഘം വാളയാറിൽ സന്ദർശനം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വാളയാർ: ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ
01:37 AM Oct 30, 2019 | Deepika.com