ദീപാവലി: അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ

12:19 AM Oct 29, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ലെ പ​ട​ക്കംപൊ​ട്ടി​ക്ക​ലു​ക​ൾ​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഏ​റ്റ​വും അ​പ​ക​ട​കര​മാ​യ നി​ല​യി​ലെ​ത്തി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തി​നു​ള്ളി​ൽ ദീ​പാ​വ​ലി​ക്കുശേ​ഷം ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ നി​ല ഏ​റ്റ​വും കു​റ​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​വ​കാ​ശ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് (എ​ക്യു​ഐ) ഏ​റ്റ​വും മോ​ശ​മാ​യ നി​ല​യി​ൽ 346 എ​ന്നാ​ണ് കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി​ക​ളി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​തു മൂ​ല​മാ​ണ് സ്ഥി​തി ഇ​ത്ര​യ​ധി​കം രൂ​ക്ഷ​മാ​യ​ത്.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ചുള്ള പ​രി​ധി​‌യി​ൽ നി​ന്നു പ​ട​ക്കം പൊ​ട്ടി​ച്ചി​ട്ടുപോ​ലും ഡ​ൽ​ഹി​യി​ൽ പ​ലേ​ട​ത്തും മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി​രു​ന്നു. പ​തി​വ് പോ​ലെ അ​നി​യ​ന്ത്രി​ത​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ ഡ​ൽ​ഹി കോ​ണാ​ട്ട് പ്ലേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലേ​സ​ർ ഷോ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളേ​തി​നേ​ക്കാ​ൾ കു​റ​വാ​യി​രു​ന്നു ഇ​ക്കു​റി ദീ​പാ​വാ​ലി​ക്ക് പ​ട​ക്കം പൊ​ട്ടി​ച്ച​തെ​ങ്കി​ലും ഇ​ത് പൂ​ർ​ണ​മാ​യി നി​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ പ​റ​ഞ്ഞ​ത്.

ദീ​പാ​വ​ലി ദി​വ​സം രാ​ത്രി എ​ട്ടു മ​ണി മു​ത​ൽ പ​ത്തു മ​ണി​വ​രെ മാ​ത്ര​മേ പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ പാ​ടു​ള്ളൂവെന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം സു​പ്രീം​കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണത്തോ​ത് 0-5 താ​ര​ത​മ്യേ​ന ന​ല്ല​തും 51-100 തൃ​പ്തി​ക​ര​വും 101-200 മി​ത​മാ​യി​ട്ടു​ള്ള​തും 201-300 മോ​ശ​വും 301-400 വ​ള​രെ മോ​ശ​വും 401-500 ഏ​റ്റ​വും അ​പ​ക​ട​ക​ര​വു​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.
ശൈ​ത്യ​കാ​ലം വ​ന്നു കൊ​ണ്ടി​രി​ക്കേ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തുപോ​ലെ അ​യ​ൽസം​സ്ഥാ​ന​ങ്ങ​ളാ​യ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ എന്നിവടങ്ങളിൽ പാ​ട​ങ്ങ​ളി​ൽ വൈ​ക്കോ​ൽ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ചാ​ൽ ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷം ഇ​നി​യും കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​കും.