അമരാവതി: ആന്ധ്രപ്രദേശിലെ ടിഡിപി എംഎൽഎ വല്ലഭനേനി വംശി പാർട്ടി വിട്ടു. എംഎൽഎസ്ഥാനവും ഇദ്ദേഹം രാജിവച്ചു. കൃഷ്ണ ജില്ലയിലെ ഗണ്ണാവരം നിയമസഭാ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
വല്ലഭനേനി വംശി വൈഎസ്ആർ കോൺഗ്രസിൽ ചേരുമെന്നാണു സൂചന. വെള്ളിയാഴ്ച ഇദ്ദേഹം മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2004ൽ ടിഡിപി വിമതനായാണു വംശി ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. വംശിയുടെ രാജിയോടെ 175 അംഗ ആന്ധ്ര നിയമസഭയിൽ ടിഡിപിയുടെ അംഗബലം 22 ആയി ചുരുങ്ങി.
ടിഡിപി എംഎൽഎ രാജിവച്ചു
12:47 AM Oct 28, 2019 | Deepika.com