തകരാറിലായ ഹെലികോപ്റ്ററുമായി പറന്ന് വ്യോമസേനാ ഹെലികോപ്റ്റർ­

12:47 AM Oct 28, 2019 | Deepika.com
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കേ​​​​​ദാ​​​​​ർ​​​​​നാ​​​​​ഥ് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം ത​​​​​ക​​​​​ർ​​​​​ന്നുവീ​​​​​ണ സ്വ​​​​​കാ​​​​​ര്യ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​നെ വ്യോ​​​​​മ​​​​​സേ​​​​​നാ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് നീ​​​​​ക്കി.

യു​​​​​ടി എ​​​​​യ​​​​​ർ പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 23 ആ​​​​​ണ് 11,500 അ​​​​​ടി ഉ‍യ​​​​​ര​​​​​മുള്ള പ്രദേശത്ത് ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ​​​​​ത്. ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ ത​​​​​ക​​​​​ർ​​​​​ന്നുവീ​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്ക് കാ​​​​​ൽന​​​​​ട​​​​​യാ​​​​​യി മാ​​​​​ത്ര​​​​​മേ ചെ​​​​​ല്ലാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ. ഇ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ ക​​​​​ന്പ​​​​​നി വ്യോ​​​​​മ​​​​​സേ​​​​​ന​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടി​​​​​യ​​​​​ത്.

എം​​​​​ഐ-17 വി ​​​​​അ​​​​​ഞ്ച് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളാ​​​​​ണ് ദൗ​​​​​ത്യ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. ഒ​​​​​രു ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കി​​​​​യ​​​​​പ്പോ​​​​​ൾ, മ​​​​​റ്റൊ​​​​​ന്ന് മ​​​​​ല​​​​​യി​​​​​ടു​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്ന് ത​​​​​ക​​​​​ർ​​​​​ന്ന ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​നെ കെ​​​​​ട്ടി​​​​​വ​​​​​ലി​​​​​ച്ച് പ​​​​​റ​​​​​ന്നു. കേ​​​​​ദാ​​​​​ർ​​​​​നാ​​​​​ഥി​​​​​ൽ​​​​​നി​​​​​ന്ന് ഫ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ആ​​​​​റു തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രു​​​​​മാ​​​​​യി പോ​​​​​യ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ പെ​​​​​ട്ട​​​​​ത്.

ഹെ​​​​ലി​​​​പ്പാ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ല​​​​ത്തി​​​​റ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കാ​​​​തെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.