മമതയുടെ വീട്ടിൽ കാളിപൂജയ്ക്ക് ഗവർണർ എത്തി
12:47 AM Oct 28, 2019 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറും മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക് പോര് നടക്കുന്നതിനിടെ അപ്രതീക്ഷിത സംഭവ വികാസം. മമതയുടെ വീട്ടിൽ നടന്ന കാളിപൂജയിൽ പങ്കെടുക്കാൻ ഗവർണർ എത്തി. ഗവർണറെയും ഭാര്യയെയും മമതാ ബാനർജി സ്വീകരിച്ചു.