സമ്മർദതന്ത്രവുമായി ശിവസേന; മുഖ്യമന്ത്രിസ്ഥാനം പങ്കിടണം

12:45 AM Oct 27, 2019 | Deepika.com
മും​​​ബൈ: ​​​മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ അ​​​ധി​​​കാ​​​രം തു​​​ല്യ​​​മാ​​​യി പ​​​ങ്കി​​​ടു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​റ​​​പ്പ് ബി​​​ജെ​​​പി എ​​​ഴു​​​തി ന​​​ല്ക​​​ണ​​​മെ​​​ന്ന് ശി​​​വ​​​സേ​​​ന. സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മു​​​ന്നി​​​ൽ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ഇ​​​തു വേ​​​ണ​​​മെ​​ന്നു സേ​​​നാ നേ​​​താ​​​വ് ഉ​​​ദ്ധവ് താ​​​ക്ക​​​റെ അ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ പ്ര​​​താ​​​പ് സ​​​ർ​​​നാ​​​യി​​​ക് പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി ജ​​​യ​​​ത്തി​​​ന്‍റെ തി​​​ള​​​ക്കം കു​​​റ​​​ഞ്ഞ സാ​​​ഹച​​​ര്യ​​​ത്തി​​​ൽ സേ​​​ന സ​​​മ്മ​​​ർ​​​ദ​​​ത​​​ന്ത്രം പ​​​യ​​​റ്റു​​​ക​​​യാ​​​ണെ​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ​​​നി​​​രീ​​​ക്ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു. ബി​​​ജെ​​​പി​​​ക്ക് 2014നേ​​​ക്കാ​​​ൾ 17 സീ​​​റ്റ് കു​​​റ​​​വാ​​​ണ്. ഇ​​​തു സേ​​​ന​​​യു​​​ടെ വി​​​ല​​​പേ​​​ശ​​​ൽ​​​ശേ​​​ഷി കൂ​​​ട്ടു​​​ന്നു.

സേ​​​നാ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇ​​​ന്ന​​​ലെ ഉ​​​ദ്ധവി​​​ന്‍റെ മും​​​ബൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നു. ഉ​​​ദ്ധവി​​​ന്‍റെ മ​​​ക​​​ൻ ആ​​​ദി​​​ത്യ താ​​​ക്ക​​​റ​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ന്ന​​​യി​​​ച്ചു​​​വെ​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു സേ​​​ന​​​യ്ക്കു മു​​​ന്നി​​​ൽ മ​​​റ്റു മാ​​​ർ​​​ഗ​​​ങ്ങ​​​ളും ഉ​​​ണ്ടെ​​​ന്ന് ഉ​​​ദ്ധവ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ, ഹി​​​ന്ദു​​​ത്വ അ​​​ജ​​ൻ​​ഡ പൊ​​​തു​​​വാ​​​യു​​​ള്ള ബി​​​ജെ​​​പി​​​ക്ക് ഒ​​​പ്പം നി​​​ൽ​​​ക്കാ​​​നാ​​​ണു താ​​​ത്പ​​​ര്യം.

അ​​തേ​​സ​​മ​​യം, തു​​​ല്യ അ​​​ധി​​​കാ​​​രം പ​​​ങ്കി​​​ടാ​​​നു​​​ള്ള ഫോ​​​ർ​​​മു​​​ല ഉ​​​ള്ള​​​താ​​​യി ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നു മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ റാ​​​വു​​​സാ​​​ഹി​​​ബ് ദാ​​​ൻ​​​വെ പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ​​​ഫ​​​ട്‌​​​നാ​​​വി​​​സ് ദീ​​​പാ​​​വ​​​ലി​​​ക്കു ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​ ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.