ന്യൂഡൽഹി: ദുഷ്യന്ത് ചൗട്ടാല ഹരിയാനയിൽ ബിജെപിയോടൊപ്പം ചേർന്നതിൽ പ്രതിഷേധിച്ച് തേജ് ബഹാദൂർ യാദവ് ജനനായക് ജനതാ പാർട്ടിയിൽ നിന്നു രാജി വച്ചു. ജവാൻമാർക്ക് മോശം ഭക്ഷണം നൽകുന്നു എന്നു ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ബിഎസ്എഫിൽ നിന്നു പുറത്തായ തേജ് ബഹാദൂർ കഴിഞ്ഞ വർഷമാണ് ജെജെപിയിൽ ചേർന്നത്.
ദുഷ്യന്ത് ചൗട്ടാല ജനങ്ങളെ വഞ്ചിച്ചു എന്നാരോപിച്ചാണ് തേജ് ബഹാദൂർ പാർട്ടി വിട്ടത്. ജെജെപി ബിജെപിയുടെ ബി ടീം ആണെന്നും പാർട്ടിയിൽ ചേർന്നത് വലിയ തെറ്റായി പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ തേജ് ബഹാദൂർ പറഞ്ഞു.
തേജ് ബഹാദൂർ യാദവ് ജെജെപി വിട്ടു
12:45 AM Oct 27, 2019 | Deepika.com