കുട്ടികൾക്കെതിരേ ഒരോ ദിവസവും 350 കുറ്റകൃത്യങ്ങൾ

12:45 AM Oct 27, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ പെ​​രു​​കു​​​ന്നു. രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട​​​തു പ്ര​​​കാ​​​രം 2017 വ​​​ർ​​​ഷ​​​ത്തി​​​ലെ ഓ​​​രോ ദി​​​വ​​​സ​​​വും 350 കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളാ​​​ണ് കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശും മ​​​ധ്യ​​​പ്ര​​​ദേ​​​ശു​​​മാ​​​ണ് മു​​​ന്നി​​​ൽ. ദേ​​​ശീ​​​യ ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത് ‘ദ ​​​ചൈ​​​ൽ​​​ഡ് റൈ​​​റ്റ്സ് ആ​​​ൻ​​​ഡ് യു(​​​സി​​​ആ​​​ർ​​​വൈ)’ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

ഇ​​​ന്ത്യ​​​യി​​​ലെ മൊ​​​ത്തം കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​വ് 3.6 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ൽ, കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലെ വ​​​ർ​​​ധ​​​ന 20 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. അ​​​താ​​​യ​​​ത് 2016ൽ 1,06,958 ​​​ആ​​​യി​​​രു​​​ന്ന​​​ത് 2017ൽ 1,29,032 ​​​ആ​​​യി. കൂ​​​ടു​​​ത​​​ലാ​​​യി ര​​​ജി​​​സ്റ്റ​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത് 1.3 ല​​​ക്ഷം കേ​​​സു​​​ക​​​ൾ. ഇ​​​തി​​​ൽ 14.8 ശ​​​ത​​​മാ​​​നം (19,000 കേ​​​സു​​​ക​​​ൾ) ​​​ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലു​​​മാ​​​ണ്.