സോണിയതന്നെ നയിക്കും: ആന്‍റണി

12:19 AM Oct 26, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി​ക്കും സോ​ണി​യ​യ്ക്കും ആ​ഗ്ര​ഹം ഉ​ള്ള കാ​ല​ത്തോ​ളം കോ​ണ്‍ഗ്ര​സി​നെ സോ​ണി​യ ഗാ​ന്ധി ത​ന്നെ ന​യി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എ.​കെ ആ​ന്‍റ​ണി. ഹ​രി​യാ​ന, മഹാരാഷ്‌ട്ര തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ണി​യ നേ​തൃ​സ്ഥാ​നം ഒ​ഴി​യു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ആ​ന്‍റ​ണി.

കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ കു​ടും​ബ വാ​ഴ്ച എ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ൽ പ​തി​വാ​ണ്. എ​ന്നാ​ൽ, കോ​ണ്‍ഗ്ര​സ് മു​ന്നേ​റു​ന്ന സ​മ​യ​ങ്ങ​ളി​ൽ അ​ത് സാ​ഹ​ച​ര്യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം എ​ന്ന് വി​ല​യി​രു​ത്തു​ന്ന​താ​ണ് മ​റ്റൊ​രു പ​തി​വ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍ഗ്ര​സ് മു​ന്നേ​റു​ക ത​ന്നെ​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ത് സോ​ണി​യ ഗാ​ന്ധി​യു​ടെ ക​രു​ത്തു​ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ ത​ന്നെ​യാ​ണ്. അ​ക്കാ​ര്യ​ത്തി​ൽ മ​റി​ച്ചൊ​രു ചോ​ദ്യ​മി​ല്ല. പാ​ർ​ട്ടി ഏ​ക​ക​ണ്ഠേ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടാ​ണ് സോ​ണി​യ ഗാ​ന്ധി ര​ണ്ടാ​മ​തും അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. അ​തു കൊ​ണ്ട ുത​ന്നെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി സോ​ണി​യയ്​ക്ക് പി​ന്നി​ലു​ണ്ടെ ന്നും ​എ.​കെ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ ഇ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ൾ എ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് രാ​ഹു​ൽ എ​ല്ലാ പാ​ർ​ട്ടി​ക്കാ​ര്യ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണെ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി​യു​ടെ മ​റു​പ​ടി. രാ​ഹു​ൽ കൂ​ടു​ത​ൽ ക​രു​ത്ത​നാ​യി കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​നി​ര​യി​ലേ​ക്ക് എ​ത്തു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.