പ്രവചനങ്ങൾ തെറ്റി; കോൺഗ്രസ് നേതാക്കൾക്ക് വൻ വിജയം

12:19 AM Oct 26, 2019 | Deepika.com
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ‌ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ചി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ വി​​​​ജ​​​​യി​​​​ച്ച​​​​ത് വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ അ​​​​ശോ​​​​ക് ച​​​​വാ​​​​ൻ, പൃ​​​​ഥ്വി​​​​രാ​​​​ജ് ച​​​​വാ​​​​ൻ, മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് ബാ​​​​ലാ​​​​സാ​​​​ഹെ​​​​ബ് തോ​​​​റാ​​​​ട്ട്, അ​​​​മി​​​​ത് ദേ​​​​ശ്മു​​​​ഖ് എ​​​​ന്നി​​​​വ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ചി​​​​ല ഇം​​​​ഗ്ലീ​​​​ഷ് ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ എ​​​​ക്സി​​​​റ്റ് പോ​​​​ൾ പ്ര​​​​വ​​​​ച​​​​നം. എ​​​​ന്നാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം തെ​​​​റ്റി.

അ​​​​ശോ​​​​ക് ച​​​​വാ​​​​ൻ 97,445 വോ​​​​ട്ടി​​​​ന്‍റെ​​​​യും ബാ​​​​ലാ​​​​സാ​​​​ഹെ​​​​ബ് തോ​​​​റാ​​​​ട്ട് 62,252 വോ​​​​ട്ടി​​​​ന്‍റെ​​​​യും അ​​​​മി​​​​ത് ദേ​​​​ശ്മു​​​​ഖ് 40,415 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്. പൃ​​​​ഥ്വി​​​​രാ​​​​ജ് ച​​​​വാ​​​​ന് 9130 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം കി​​​​ട്ടി. ച​​​​വാ​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം ക​​​​ഴി​​​​ഞ്ഞ​​​​ ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ അ​​​​ര ല​​​​ക്ഷം വ​​​​ർ​​​​ധി​​​​ച്ചു.

ചാ​​​ന​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് തോ​​​റാ​​​ട്ട് പ​​​റ​​​ഞ്ഞു.